Thursday, August 10, 2006

മലയാളസിനിമാ നായികമാര്‍ക്ക് തമിഴില്‍ തുണിവേണ്ടാ!?

മലയാളി നായികമാര്‍ തമ്മില്‍ ഇപ്പോള്‍ പൊരിഞ്ഞ മത്സരമാണെന്നു തോന്നുന്നു;തമിഴിലേയ്ക്കു ചേക്കേറാന്‍.ഇതിനിടയില്‍ തുണിപോകുന്നതൊന്നും ഇവര്‍ക്ക് പ്രശ്നമല്ല.പണമാണ് കാര്യം;തുണിയല്ല.മലയാളത്തിലെ നായകന്മാരെ നാണിപ്പിക്കുന്ന പ്രതിഫലമാണ് ഇവര്‍ക്ക് കിട്ടുന്നത് എന്നാണ് പറയപ്പെടുന്നത്.തമിഴ് സിനിമയില്‍ ശരീരപ്രദര്‍ശനം അരങ്ങുതകര്‍ക്കുകയാണ്.

പെണ്‍മക്കള്‍ വഴിതെറ്റുന്നതില്‍ അമ്മ(താരസംഘടന)യ്ക്കു ഉത്കണ്ഠയൊന്നും ഇല്ലേ?
അല്ലെങ്കില്‍ 'അമ്മ' എന്ന പേരുമാറ്റി പകരം ഇന്ന് അടിപൊളി/ഇടിപൊളി എന്നൊക്കെ പറയുന്ന ഒരു പേരിടുകയാകും നല്ലത്.

8 Comments:

Blogger കണ്ണൂസ്‌ said...

നല്ല കഥ, മണ്ണിന്റെ മണം, ഒലക്കേടെ മൂട്‌ എന്നൊക്കെ പറഞ്ഞ്‌ മമ്മൂട്ടിക്കാക്കും ലാലേട്ടനും പുറകില്‍ ആടിപ്പാടിയാല്‍, വയസാംകാലമാവുമ്പോള്‍ മാവേലിക്കര പൊന്നമ്മയേയും അടൂര്‍ ഭവാനിയേയും ഒക്കെപ്പോലെ ആയിപ്പോവും. കിട്ടാവുന്ന സമയത്ത്‌ നാലു കാശുണ്ടാക്കട്ടെ പിള്ളേര്‍. ഹല്ല പിന്നെ!!

11:30 PM  
Blogger ശ്രീജിത്ത്‌ കെ said...

മലയാള നടികള്‍ അവിടെപ്പോയി തുണിയുരിയുന്നു. അവിടത്തെ നടികള്‍ ഇവിടെ വന്ന് തുണിയുരിയുന്നു. അവരവരുടെ സ്ഥലത്ത് മാന്യമായി അഭിനയിച്ചാല്‍ പോരേ, അതവര്‍ ചെയ്യുന്നുണ്ടല്ലോ.

5:18 AM  
Anonymous Anonymous said...

ദൈവമേ..ഇത്രയും പ്‌സ്യൂഡോ സദാചാരബോധമുള്ള ഒരു ജനതയെ കണ്ടിട്ടില്ല.

കാണാന്‍ കൊള്ളാവുന്ന ഒരു മലയാളിപ്പെണ്ണ് തുണിയിരിഞ്ഞാല്‍ അത് പോയികാണുകയും ചെയ്യും അതു കഴിഞ്ഞ് നാലു കുറ്റം പറയുകയും ചെയ്യും! ഈ സെക്സ്, നഗ്നത ഇതൊക്കെ ഇങ്ങനെ കെട്ടിപ്പൂട്ടിക്കൊണ്ട് നടന്നിട്ട് എന്ത് പ്രയോജനം എന്നാലോചിക്കുകയാണ്! പിന്നതാ ഗവര്‍മെന്റും അത് കാണിക്കരുത്, ഇത് കാണിക്കരുത് എന്നൊക്കെ പറഞ്ഞു അവരുടെ സെന്‍‌സറിംഗ്..എന്നിട്ടും റേപ്പും, പീഡനവും കുറയുന്നോ അതോ കൂടുന്നോ? ഇന്ത്യന്‍ ജനതയാര് സദാചാരബോധമില്ലാത്ത പന്നിക്കൂട്ടമോ ഇങ്ങനെ ഗവര്‍മെന്റ് മേലാളന്മാര്‍ എന്തു കാണണം എന്തു കാണണ്ട എന്ന് തീരുമാനിക്കാന്‍? വഴി പിഴക്കാനുള്ളവര്‍ എങ്ങനെയായാലും പിഴക്കും, അതിന് നഗ്നത കാണാതിരിക്കേണ്ട കാര്യമൊന്നുമില്ല. സ്വാതന്ത്യമൊക്കെകിട്ടിയെങ്കിലും ഈ ഒരു കാര്യത്തിന് ഇന്ത്യ എത്രയൊ പ്രാചീനയുഗത്തിലാണ് കഴിയുന്നത്? സ്നേഹിക്കുന്ന രണ്ടുപേര്‍ പാര്‍ക്കില്‍ പോയി ഇരിക്കാന്‍ പോലും മടിക്കുന്നു. പിഡന ന്യൂസുകള്‍ പത്രങ്ങള്‍ കൊട്ടിഖോഷിക്കുന്നു..അവര്‍ക്കറിയാം, സ്വാതന്ത്ര്യമില്ലാത്ത ഇന്ത്യന്‍ യുവാക്കള്‍ ഇങ്ങനെ കിട്ടുന്ന അപ്പക്കഷ്നങ്ങള്‍ നു‍ണഞ്ഞ് മതിലുകള്‍ക്കുള്ളില്‍ നിന്ന് ജേര്‍ക് ചെയ്യുന്ന അവസ്ഥയിലാണെന്ന് ! കഷ്ടം!
ഇന്ത്യയില്‍ സെക്സ് എന്ന് മിണ്ടാന്‍ പാടില്ല, പക്ഷേ പിന്നെ ഈ ഒരു ബില്ല്യണ്‍ ആള്‍ക്കാര്‍ ആകാശത്ത് നിന്ന് പൊട്ടി വീണതാണോ എന്ന് ആരോ തമാശിച്ചതോര്‍ക്കുന്നു!

5:40 AM  
Blogger സന്തോഷ് said...

തൊഴിലല്ലേ, ചെയ്തോട്ടെന്ന്...
തുണിയ്ക്കൊക്കെ ഇപ്പൊ എത്രയാ വില!

qw_er_ty

8:32 AM  
Anonymous Anonymous said...

അരി മേടിച്ചോട്ടെ ചേട്ടാ!

എവിടെ പോവാന്‍ കുറച്ച് കഴിഞ്ഞ് ഇങ്ങ് വരും

8:17 PM  
Blogger :: niKk | നിക്ക് :: said...

മലയാളക്കരയില്‍ ഉരിയാതെ തമിഴില്‍ പോയി തുണിയുരിഞ്ഞതാണോ പെരിങ്ങോടരുടെ ആരുമല്ലാത്ത മരങ്ങോടരുടെ പ്രശ്നം??? :P

1:08 PM  
Blogger :: niKk | നിക്ക് :: said...

മലയാളക്കരയില്‍ ഉരിയാതെ തമിഴില്‍ പോയി തുണിയുരിഞ്ഞതാണോ പെരിങ്ങോടരുടെ ആരുമല്ലാത്ത മരങ്ങോടരുടെ പ്രശ്നം??? :P

1:08 PM  
Blogger പുളകിതന്‍ said...

മരങോടരെ,
അതേയ്, മലയാളത്തില്‍ നിന്ന് തമിഴില്‍ പോയ എല്ലാ നടിമാരെയും അടച്ചാക്ഷേപിക്കരുത്.
ഭാവനെയും,നവ്യനായരെയും പോലെ എത്രയോ നടികള്‍ തമിഴില്‍ അഭിനയിക്കുന്നു, അതില്‍ വിരലിലെണ്ണാവുന്ന ഒന്നൊ രണ്ടോ പേരെ , തുണിയുരിഞിട്ടുള്ളു. അതും, അവരുടെ സ്വന്തം ഇഷ്ട്ടപ്രകാരം.ഇതിന് 'അമ്മ '
എന്ത് ചെയ്യാന്‍?

4:04 PM  

Post a Comment

Links to this post:

Create a Link

<< Home