Thursday, July 27, 2006

മഴുവന്‍മാര്‍

പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളം മഴുവന്‍മാരുടെ(തെക്കന്‍ പ്രയോഗം;വിഡ്ഢി എന്നര്‍ത്ഥം) നാടോ?

ചില ഉദാഹരണങ്ങള്‍:
1. പ്രധാന ജലസ്രോതസ്സ് ആയ നദികളെ പല വിധത്തിലും നാശോന്മുഖമാക്കി മഴവെള്ളം സംഭരിക്കാന്‍ ശ്രമിക്കുന്നു.
2. തിരക്കേറിയ ഹൈവേകളുടെ തൊട്ടടുത്ത് ദശലക്ഷങ്ങള്‍ മുടക്കി മണിമാളിക നിര്‍മ്മിക്കുന്നു
.

കൂടുതല്‍ ഉദാഹരണങ്ങള്‍ ക്ഷണിക്കുന്നു.

21 Comments:

Blogger ശ്രീജിത്ത്‌ കെ said...

മരങ്ങോടാ, സ്വാഗതം. [ ഈ പേര്‍ ഒളിഞ്ഞും മറഞ്ഞും പലരും എന്നെയും വിളിക്കാറുണ്ട് ].

ഒരു ഉദാഹരണം എന്റെ വക. ജോലി ഇല്ലാ‍ത്തവര്‍ മറ്റുള്ളവരുടെ ജോലി മുടക്കി അതിന് ബന്ദ് എന്ന് പേരിട്ട് ജോലി കിട്ടാത്തതിനെതിരേ പ്രതിഷേധിക്കുന്നു.

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ദാ ഇവിടെ.

3:38 AM  
Anonymous Anonymous said...

ഹഹഹ..ഈ പേര് ഇവിടത്തെ ഇടിവെട്ട് താരമായ ഒരു ബ്ലോഗറിന്റെ പേരുമായി സാമ്യവും റൈമിങ്ങും ഉണ്ടല്ലൊ..ആ പേരു കണ്ടു പിടിച്ചാല്‍ 100 മാര്‍ക്ക്...തരാം..
സ്വാഗതം...

7:53 AM  
Blogger ശ്രീജിത്ത്‌ കെ said...

അതേതാ എല്‍ജീ, സോറി, ഇഞ്ചീ, ആ ഇടിവെട്ട് താരം? മരങ്ങോടന് അത് ബ്ല്ലോഗ് ഡെസ്ക്രിപ്ഷനില്‍ എങ്കിലും എഴുതി വയ്ക്കാമായിരുന്നു. കഷ്ടമായിപ്പോയി.

7:59 AM  
Blogger സു | Su said...

മരങ്ങോടന് സ്വാഗതം. :)

7:59 AM  
Anonymous Anonymous said...

ശ്രീക്കുട്ടി എന്ന കളിപ്പിക്കാന്‍ ചോദിക്കണതാ.. ഈ പേരു കേക്കുമ്പൊ സാമ്യമുള്ള നമ്മുടെ പൊന്നോമനയായ ഒരു ബ്ലോഗറിന്റെ ബ്ലോഗിലെ പേരു ഓര്‍മ്മ വരുന്നില്ലെ?..അതോ എനിക്ക് മാത്രം ആണൊ അങ്ങിനെ?

8:11 AM  
Blogger ശ്രീജിത്ത്‌ കെ said...

അതേതാ ഞാനറിയാത്ത ആ ബ്ലൊഗര്‍ പൊന്നോമന? ഒന്ന് പറയൂന്നേ ഇഞ്ചീചേച്ചീ..

8:16 AM  
Blogger ദില്‍ബാസുരന്‍ said...

ആരാവും?

എനിക്ക് മരവുരി ധരിക്കാന്‍ പെരിത്ത് ഇഷ്ടം എന്ന് മാത്രം (ഓഫായി) പറയട്ടെ.

8:22 AM  
Blogger വിശാല മനസ്കന്‍ said...

മരങ്ങോടാ..
സ്വാഗതം

8:23 AM  
Blogger ദില്‍ബാസുരന്‍ said...

ഇഞ്ചിപ്പെണ്ണേ സമ്മാനം തപാലില്‍:
ദില്‍ബാസുരന്‍
‘അസുരാ മന്‍സില്‍’
അസുരപുരം
448896
അറവി ഐക്യ നാഡ്
എന്ന വിലാസത്തില്‍ പോരട്ടെ.

8:25 AM  
Blogger മലയാളം said...

അതെങ്ങനെ ദില്‍ബൂ സമ്മാനം ദില്‍ബൂന്‌ കിട്ടും...അത്‌ ശ്രീജിക്കുള്ളതല്ലേ

8:32 AM  
Blogger ദില്‍ബാസുരന്‍ said...

ഇഞ്ചി ചേച്ചീ,

ശ്രീജിയല്ലല്ലോ ഞാനല്ലേ പറഞ്ഞത്? കമന്റ് ശ്രദ്ധിച്ചില്ലേ?

8:35 AM  
Blogger മലയാളം said...

ശ്രീജിയുടെ കമന്റുകള്‍ ഒക്കെ ഒന്നു കൂടി വായിച്ചു നോക്കിയേ ...

8:39 AM  
Blogger പാര്‍വതി said...

സ്വാഗതം സുഹൃത്തെ...!

നാലാം ക്ലാസ്സും ഗുസ്തിയും പഠിച്ചവര്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ നിയമം തിരുത്തുന്ന മന്ത്രിപുംഗവന്മാരാ‍കുന്നത് കൊണ്ട്.

ഈ ഉദാഹരണം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്...
...
..
..പാര്‍വതി.

8:58 AM  
Blogger ദിവ (diva) said...

qസ്വാഗതം മരംജീ. (ങ്ങോടാന്ന് വിളിക്കാനൊരു മടി)

10:18 PM  
Blogger മുല്ലപ്പൂ || Mullappoo said...

ചിന്തയും(പോസ്റ്റ്) ചിരിയും(കമെന്റുകള്‍)
വിതറിയാണല്ലൊ വരവു തന്നെ...

പിന്നെ ഒരു മുന്‍ കൂര്‍ ജാമ്യവും(ബ്ല്ലോഗ് ഡെസ്ക്രിപ്ഷനില്‍ )

സ്വാഗതം സുസ്വാഗതം..

10:26 PM  
Blogger കുറുമാന്‍ said...

സ്വാഗതം മരങ്ങോടാ......എന്തു രസാ അങ്ങനെ വിളിക്കാന്‍.......ആരും കമന്റിട്ടില്ലെങ്കിലും ഞാന്‍ ഇടാട്ടോ മരങ്ങോടാ.......ഇതുപോലെ ഒരു കഴുവേറി വന്നിരുന്നു.....ഇപ്പോ കാണാനില്ല.......എന്ത് നല്ല പേര്‍........കഴുവേറി

പിന്നെ ഇവിടെ പാര്‍വ്വതി എന്നേകുറിച്ച് പകുതി പരാമര്‍ശിച്ചിരിക്കുന്നത് കണ്ടു....


നാലാം ക്ലാസ്സും ഗുസ്തിയും പഠിച്ചവര്‍

എന്താ ചെയ്യാ......കലികാലം

10:32 PM  
Blogger സന്തോഷ് said...

ഇടത്തേയ്ക്ക് തിരിയാന്‍ ഇടതു വശത്തുള്ള ഇന്‍ഡിക്കേയ്റ്ററും വലത്തേയ്ക്ക് തിരിയാന്‍ വലതു വശത്തുള്ള ഇന്‍ഡിക്കേയ്റ്ററും ഇടുന്നത് സര്‍വസാധാരണം. എന്നാല്‍ നേരേ പോകാന്‍ രണ്ട് ഇന്‍ഡിക്കേയ്റ്ററും ഒരുമിച്ച് ഇടുന്നത് ഞാന്‍ ഭൂമി മലയാളത്തിലേ കണ്ടിട്ടുള്ളൂ.

10:51 PM  
Blogger ശ്രീജിത്ത്‌ കെ said...

കുറുമാന്‍‌ചേട്ടാ, ചേട്ടന്‍ പറഞ്ഞ ബ്ലോഗര്‍, പേര് മാറ്റി ഉപ്പന്‍ എന്ന പേര്‍ സ്വീകരിച്ചു, എല്ലാവരുടേയും അഭിപ്രായപ്രകാരം. പക്ഷെ അദ്ദേഹം പഴ പോസ്റ്റുകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്തതായാണ് കാണാന്‍ സാധിക്കുന്നത്. ലിങ്ക് ഇവിടെ ഉണ്ട്.

http://uppan.blogspot.com/

10:54 PM  
Blogger ബിന്ദു said...

അപ്പോള്‍ അരിങ്ങോടരുടെ??? ആരായാലും സ്വാഗതം.:)

1:41 PM  
Blogger Adithyan said...

വെല്‍ക്കം മര-ഗഡീ,
അര്‍മ്മാദിയ്ക്കൂ...

1:50 PM  
Blogger പാര്‍വതി said...

ഇതിനാണൊ കുറുമാനെ “സ്വയാവബോധം” എന്നൊക്കെ പറയുന്നെ?

തല്ലരുത്...തല്ലരുത്...ഓം ഹ്രീം..ഞാനിതാ അപ്രത്യക്ഷമായി..

:-))

-പാര്‍വതി.

5:39 PM  

Post a Comment

Links to this post:

Create a Link

<< Home